ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …

ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണ്ണയ ക്യാമ്പ് …

 

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജീണൽ കാൻസർ സെന്ററിന്റെയും സെന്റ് ജോസഫ്സ് കോളേജിലെ എൻഎസ്എസ് യൂണിറ്റുകളുടെയും സഹകരണത്തോടെ സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ജോൺസൺ കോലംങ്കണ്ണി ഉദ്ഘാടനം ചെയ്തു.ക്ലബ് പ്രസിഡണ്ട് അഡ്വ. ജോൺ നിധിൻ തോമസ് അദ്ധ്യക്ഷത വഹിച്ചു.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ സി.ബ്ലെസി മുഖ്യപ്രഭാഷണം നടത്തി. എൻഎസ്എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ വീണ സാനി സ്വാഗതവും ക്ലബ്ബ് ട്രഷറർ അഡ്വ. മനോജ് ഐബൻ നന്ദിയും പറഞ്ഞു.പ്രോഗ്രാം ഓഫീസർ അമൃത തോമസ്, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫെനി എബിൻ, ബിജോയ് പോൾ, റെൻസി ജോൺ നിധിൻ, റോണി പോൾ , എന്നിവർ സംസാരിച്ചു. റീജിനൽ കാൻസർ സെന്ററിലെ ഡോക്ടർമാർനയിച്ച ക്യാമ്പിൽ 60 ഓളം പേർ പങ്കെടുത്തു.

Please follow and like us: