ബൈക്കിൽ എത്തി പുല്ലൂർ ആനുരുളി സ്വദേശിനിയായ സ്ത്രീയെ അക്രമിച്ച് മാല കവർന്ന യുവാവ് പിടിയിൽ ..
ഇരിങ്ങാലക്കുട : പുല്ലൂർ പുളിഞ്ചോടിന് സമീപം വെച്ച് തൊഴിലുറപ്പ് പദ്ധതിയുടെ യോഗം കഴിഞ്ഞ് ബസ്സ് ഇറങ്ങി അയൽക്കാരിയോടൊപ്പം നടന്നു പോവുകയായിരുന്ന ആനുരുളി സ്വദേശിനിയായ രമണി (59 വയസ്സ്) എന്ന സ്ത്രീയെ അടിച്ചു വീഴ്ത്തി രണ്ടര പവൻ തൂക്കം വരുന്ന സ്വർണ മാല കവർന്ന കുണ്ടുകുഴിപാടം പണ്ടാരപറമ്പിൽ അമൽ ( 25 ) എന്ന യാളാണ് ഇരിങ്ങാലക്കുട പൊലീസിൻ്റെ പിടിയിലായത് . ഈ മാസം 28 ന് ആയിരുന്നു സംഭവം.സംഭവം നടന്ന ഉടനെ തൃശ്ശൂർ റൂറൽ ജില്ലാ പോലീസ്മേധാവി ഐശ്വര്യ ഡോൺഗ്രെ ഐപിഎസ് ന്റെ നിർദ്ദേശാനുസരണം ഡിവൈഎസ് പി ഷൈജു ടി കെ യുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. സി ഐ അനീഷ് കരീം, എസ് ഐ ഷാജൻ എം എസ് എന്നിവരുടെ നേതൃത്വത്തിൽ കൃത്യം നടന്ന് ഒരു ദിവസത്തിനുള്ളിൽ കൊടും ക്രിമിനൽ ആയ പ്രതിയെ പിടികൂടുകയായിരുന്നു. ബസ്സ് ഇറങ്ങി തനിച്ച് പോകുന്ന സ്ത്രീകളെ പിന്തുടർന്ന് വിജനമായ അടിച്ചു വീഴ്ത്തി മാല കവരുന്നതാണ് ഇയാളുടെ രീതി. പ്രതിയുടെ പേരിൽ മണ്ണുത്തി, ചാലക്കുടി കൊടകര എന്നീ പോലീസ് സ്റ്റേഷനുകളിൽ പത്തോളം സമാന കേസുകൾ നിലവിൽ ഉണ്ട്. 26 ന് കൊടകര പൊലീസ് സ്റ്റേഷൻ പരിധിയിലെ വഴിയമ്പലം എന്ന സ്ഥലത്ത് വെച്ച് ഓമന മോഹൻദാസ് എന്ന സ്ത്രീയുടെയും , അതേ ദിവസം തന്നെ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ പുലാനിയിൽ വെച്ച് ശോഭന പ്രേമൻ എന്നീ സ്ത്രീകളുടെയും മാല പൊട്ടിക്കാൻ പ്രതി ശ്രമം നടത്തിയിരുന്നു ഒറ്റക്ക് സഞ്ചരിച് സമാന രീതിയിൽ മോഷണങ്ങൾ നടത്തിയിട്ടുള്ള കുറ്റവാളികളുടെ വിവരങ്ങൾ ശേഖരിച്ചും, പുല്ലൂർ , ആളൂർ , കൊടകര, ചാലക്കുടി, പൂലാനി മേഖലകളിലെ നൂറോളം സിസിടിവി ക്യാമറകൾ പരിശോധിക്കുന്നതിന് വേണ്ടി 20 ഓളം പേർ അടുങ്ങുന്ന സംഘത്തെ ആണ് നിയോഗിച്ചിരുന്നത്. ഇങ്ങിനെ ലഭിക്കുന്ന പണം കേസുകളുടെ നടത്തിപ്പിനും, ആഡംബര ബൈക്ക് വാങ്ങിയ ബാധ്യത തീർക്കാനും ആണ് ഉപയോഗിച്ചിരുന്നത്. അന്വേഷണ സംഘത്തിൽ ഉദ്യോഗസ്ഥരായ എൻ കെ അനിൽ കുമാർ, കെ പി ജോർജ് , ജയകൃഷ്ണൻ, സെൻ കുമാർ, സൂരജ് വി ദേവ് , ജീവൻ ഇ ആർ സോണി, രാഹുൽ അമ്പാടൻ, സജു, വിപിൻ വെള്ളാംപറമ്പിൽ, ലൈജു എന്നിവരും ഉണ്ടായിരുന്നു.