ക്രിമിനൽ കേസ് പ്രതിയായ ആളൂർ സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ …
ഇരിങ്ങാലക്കുട : മയക്കുമരുന്ന് വ്യാപനം തടയുന്നതിന്റെ ഭാഗമായുള്ള കേരള പോലീസിന്റെ നടപടിയുടെ ഭാഗമായി തൃശൂർ റൂറൽ എസ്.പി. ഐശ്വര്യ ഡോങ്ങ്ഗ്രേയുടെ നിർദ്ദേശപ്രകാരം നടത്തിയ രഹസ്യ പരിശോധനയിൽ കഞ്ചാവുമായി ആളൂർ സ്വദേശി വടക്കേ തലക്കൽവീട്ടിൽ ഷാഹിനെ (28 വയസ്സ്) ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ.ഷൈജു, ആളൂർ എസ്.ഐ. വി.പി. അരിസ്റ്റോട്ടിൽ എന്നിവർ അറസ്റ്റു ചെയ്തു. അടിപിടി ഹൈവേ കവർച്ച ,മയക്കുമരുന്ന് എന്നിവയിൽ ഇയാൾ ചാലക്കുടി, കൊരട്ടി, ആളൂർ സ്റ്റേഷനുകളിലെ കേസ്സുകളിൽ പ്രതിയാണ്. രണ്ടായിരത്തി പത്തൊൻപതിൽ ചാലക്കുടി പോട്ടയിൽ വാഹനം തടഞ്ഞ് സ്വർണ്ണം കവർന്ന കേസിലും ഇയാൾ ഉൾപ്പെട്ടിരുന്നു. നിരവധി തവണ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണ്. ശനിയാഴ്ച പോലീസ് സംഘം രഹസ്യമായി ഇയാളുടെ വീട്ടിലെത്തി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടികൂടിയത്. എസ്.ഐ. രമേഷ് , എ.എസ്.ഐ മിനിമോൾ , സീനിയർ സിപി.ഒ മാരായ പ്രസാദ്, മനോജ്, ഷാൻമോൻ,സൈലേഷ് എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്.