വിദ്യാർഥികൾക്ക് ഗാന്ധി ദർശനങ്ങൾ പരിചയപ്പെടുത്താനും തൊഴിൽ പരിശീലനം നൽകാനും ലക്ഷ്യമിട്ട് ഗാന്ധിദർശൻ ഇരിങ്ങാലക്കുട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി….
ഇരിങ്ങാലക്കുട : വിദ്യാർഥികൾക്ക് ഗാന്ധി ദർശനങ്ങൾ പരിചയപ്പെടുത്താനും തൊഴിൽ പരിശീലനം നൽകാനും ലക്ഷ്യമിട്ട് ഗാന്ധിദർശൻ ഇരിങ്ങാലക്കുട ഉപജില്ലാ സമിതിയുടെ നേതൃത്വത്തിൽ പദ്ധതി. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിൽ ഉപ ജില്ലയിലെ 31 സ്കൂളുകളിൽ നിന്നായി 200 ഓളം കുട്ടികളാണ് പങ്കെടുക്കുന്നത്. ബിആർസി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ ഉദ്ഘാടനം ചെയ്തു. ഗാന്ധി പീസ് ഫൗണ്ടേഷൻ ട്രഷറർ മോഹനൻ താഴത്തുപ്പുര അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ ജീഷ ജോബി മുഖ്യാതിഥി ആയിരുന്നു. ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി വി എസ് ഗിരീശൻ ക്ലാസ്സ് നയിച്ചു.കൺവീനർ രശ്മി ശശി സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ കെ ശങ്കരനുണ്ണി നന്ദിയും പറഞ്ഞു.