കരുവന്നൂർ കൊള്ള; എ സി മൊയ്തീൻ എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് ധർണ്ണ …

കരുവന്നൂർ കൊള്ള; എ സി മൊയ്തീൻ എം എൽ എ യുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്സ് ധർണ്ണ …

ഇരിങ്ങാലക്കുട : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ആരോപണ വിധേയനായ എ സി മൊയ്തീൻ എംഎൽഎയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ . ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന ധർണ്ണ കെപിസിസി മുൻ ജനറൽ സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി സോണിയ ഗിരി, മുനിസിപ്പൽ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ, വൈസ് ചെയർമാൻ ടി വി ചാർളി, വിജയൻ ഇളയേടത്ത്‌, അഡ്വ നിധിൻ തോമസ്, കെ വേണുമാസ്റ്റർ, കെ കെ ചന്ദ്രൻ, എ സി സുരേഷ്, തോമസ് കോട്ടോളി, ജസ്റ്റിൻ ജോൺ, ജോസ് മാമ്പിള്ളി, സിജു യോഹന്നാൻ, അബ്‌ദുൾ ഹക്ക് മാസ്റ്റർ, ടി ജി പ്രസന്നൻ, യൂത്ത് കോൺഗ്രസ്‌ ജില്ലാ സെക്രട്ടറി അസറൂദീൻ കളക്കാട്ട്, മണ്ഡലം പ്രസിഡന്റ് ശ്രീറാം ജയബാലൻ തുടങ്ങിയവർ നേതൃത്വം നൽകി.

Please follow and like us: