കുഴിക്കാട്ടുക്കോണം കൈരളി വാട്ടർടാങ്ക് ലിങ്ക്റോഡ് ഗതാഗതയോഗ്യമാക്കുന്നു; നിർമ്മാണ പ്രവർത്തനങ്ങൾ 20 ലക്ഷം രൂപ ചിലവിൽ …
ഇരിങ്ങാലക്കുട : നഗരസഭയിലെ വാർഡ് 8-ൽ എം.എൽ.എയുടെ 2022-23 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചിലവഴിച്ച് കുഴിക്കാട്ടുകോണം ‘കൈരളി വാട്ടർ ടാങ്ക് ലിങ്ക് റോഡ് ‘ പാർശ്വഭിത്തി കെട്ടി ടൈൽ വിരിച്ച് ഗതാഗതയോഗ്യമാക്കുന്ന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ-സാമൂഹ്യ നീതി വകുപ്പുമന്ത്രി ഡോ.ആർ.ബിന്ദു നിർവ്വഹിച്ചു.നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ്കുമാർ അദ്ധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർമാരായ ലിജി സജി,സി.എം.സാനി,മുൻ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.ബി.രാജുമാസ്റ്റർ തുടങ്ങിയവർ ആശംസകൾ നേർന്നു.
വാർഡ് കൗൺസിലറുംനഗരസഭ ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ അംബിക പള്ളിപ്പുറത്ത് സ്വാഗതവും,മുനിസിപ്പൽ എഞ്ചിനീയർ ഗീനാകുമാരി നന്ദിയും പറഞ്ഞു.
മറ്റത്തൂർ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ആണ് പ്രവൃത്തി നിർവ്വഹിക്കുന്നത്.