രാസലഹരിയുമായി കടുപ്പശ്ശേരി, അവിട്ടത്തൂർ സ്വദേശികളായ യുവാക്കൾ പിടിയിൽ
ഇരിങ്ങാലക്കുട : രാസലഹരിയുമായി യുവാക്കൾ പിടിയിൽ.
ആളൂർ പോലീസ് സറ്റേഷൻ പരിധിയിലെ കണ്ണിക്കര ആൽത്തറയിൽ നിന്ന് കടുപ്പശ്ശേരി നെടുംമ്പുരക്കൽ ക്രിസ്റ്റോ (21) അവിട്ടത്തൂരിൽ നിന്ന് അവിട്ടത്തൂർ മനക്കലപ്പടി അലങ്കാരത്തുപറമ്പിൽ വീട്ടിൽ ജെസ്വിൻ (19) , പുന്നേലിപ്പടിയിൽ നിന്ന് അവിട്ടത്തൂർ സ്വദേശിയായ കോലംങ്കണ്ണി വീട്ടിൽ ഓസ്റ്റിൻ (19) എന്നിവരെയാണ് എംഡിഎയുമ്മായി പിടികൂടിയത്.ആളൂർ സി ഐ ഇൻസ്പെക്ടർ ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ബാബു.ടി.ആർ, സിവിൽ പോലീസ് ഓഫീസർമാരായ അനിൽകുമാർ, സുനീഷ് കുമാർ, നിഖിൽ, ഹോംഗാർഡ് ഏലിയാസ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.