പട്ടേപ്പാടത്തുള്ള വീട്ടിൽ നിന്നും മലഞ്ചരക്ക് കവർന്ന് ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയ പ്രതി പിടിയിൽ

പട്ടേപ്പാടത്തുള്ള വീട്ടിൽ നിന്നും 46 കിലോ കുരുമുളകും 20 കിലോ കൊട്ടടക്കയും കവർന്ന മറ്റത്തൂർ സ്വദേശിയായ പ്രതി പിടിയിൽ; പിടിയിലായത് മോഷണമുതലുമായി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വന്നിറങ്ങിയപ്പോൾ .

ഇരിങ്ങാലക്കുട:പട്ടേപ്പാടത്തുള്ള വീട്ടിൽ നിന്നും 46 കിലോ കുരുമുളകും 20 കിലോ കൊട്ടടക്കയും കവർന്ന പ്രതി പിടിയിൽ. മറ്റത്തൂർ കോടാലി സ്വദേശിയായ ആളൂപറമ്പിൽ സുരേഷിനെയാണ് (50) ഇരിങ്ങാലക്കുട പോലീസ് പിടി കൂടിയത്.മാള -തൃശ്ശൂർ റൂട്ടിലോടുന്ന ഒരു ബസിൽ മോഷണ മുതലുകളുമായി ഒരാൾ വരുന്നതായി രഹസ്യ വിവരം ലഭിച്ചതനുസരിച്ച് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്റിൽ പോലീസ് പരിശോധന നടത്തിയാണ് പ്രതിയെ പിടികൂടിയത്. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ദിനേശ് കുമാർ.പി.ആർ, രാജു.കെ.പി , സിവിൽ പോലീസ് ഓഫീസർമാരായ സുമേഷ്. കൃഷ്ണദാസ്, സനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.സുരേഷിന് ചാലക്കുടി, വെള്ളിക്കുങ്ങര, വെറ്റിലപ്പാറ, പീച്ചി, ചേർപ്പ്, പുതുക്കാട്, ആളൂർ, തൃശ്ശൂർ ഈസ്റ്റ് എന്നീ പോലീസ് സ്റ്റേഷനുകളിലായി സമാനമായ എട്ട് മോഷണ കേസുകൾ ഉള്ളതായി പോലീസ് അറിയിച്ചു.

Please follow and like us: