കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ നടയിലുളള വീട്ടിൽ തീപ്പിടുത്തം; രണ്ട് മുറികളുടെയും ഹാളിൻ്റെയും മേൽക്കൂരകളും വീട്ടുപകരണങ്ങളും കത്തി നശിച്ചു.
ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യ ക്ഷേത്രം കിഴക്കേ നടയിലുള്ള ഓടിട്ട വീട്ടിൽ തീപ്പിടുത്തം. രാവിലെ ആറ് മണിയോടെയാണ് സംഭവം. കൊടകര മറ്റത്തൂർ കുന്ന് കൈമുക്ക് മന ശങ്കരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള വീടാണിത്. തീപ്പിടുത്തത്തിൽ രണ്ട് മുറികളുടെയും ഹാളിൻ്റെയും മേൽക്കൂരകളും അലമാര, ഫാൻ, ഫ്രിഡ്ജ് , ജനലുകൾ എന്നിവ ഭാഗികമായി കത്തി നശിച്ചു. വീട്ടിൽ ആരും താമസിക്കുന്നില്ല. വിവരമറിയച്ചതിനെ ഫയർ ആൻ്റ് റെസ്ക്യു ഓഫീസർ നിഷാദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് ഒരു മണിക്കൂർ നേരത്തെ ശ്രമഫലമായി തീയണച്ചത്. ഒന്നേകാൽ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. ഷോർട്ട് സർക്യൂട്ട് ആകാം അപകട കാരണമെന്ന് അഗ്നിശമന വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിലെ രണ്ട് മുറികൾ വാടകയ്ക്ക് കൊടുത്തിട്ടുണ്ട്. സമീപത്തുള്ള പാഠശാലയിലെ കുട്ടികൾക്കുള്ള ഭക്ഷണം പകൽ സമയത്ത് വീടിൻ്റെ പുറകിലായി തയ്യാറാക്കി വരുന്നുണ്ട്. ഇരിങ്ങാലക്കുട ഫയർ യൂണിറ്റിലെ ഉദ്യോഗസ്ഥരായ രാധാകൃഷ്ണൻ, ലൈജു , കൃഷ്ണരാജ് , സുമേഷ്, അനൂപ് , മൃത്യുഞ്ജയൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.