സനാതന ധർമ്മത്തിൽ സാഹോദര്യമില്ലെന്നും വേദങ്ങളിലും പുരാണങ്ങളിലും സമത്വം, സ്വാതന്ത്ര്യം എന്നീ വാക്കുകൾ കാണാനാവില്ലെന്നും സനാതന ധർമ്മം എന്ന ജാതി ധർമ്മത്തിന് എതിരെ പോരാടിയാണ് കേരളത്തിൽ നവോത്ഥാനം നടപ്പിലാക്കിയതെന്നും ഡോ ടി എസ് ശ്യാംകുമാർ
ഇരിങ്ങാലക്കുട : സനാതന ധർമ്മത്തിൽ സാഹോദര്യമില്ലെന്നും സനാതന ധർമ്മം എന്ന ജാതി ധർമ്മത്തെ കുട്ടംകുളം അടക്കമുള്ള നവോത്ഥാന സമരങ്ങളിലൂടെ പരാജയപ്പെടുത്തിയാണ് കേരളത്തിൽ നവോത്ഥാനം നടപ്പിലാക്കിയതെന്നും ഡോ ടി എസ് ശ്യാംകുമാർ. മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേത്യത്വത്തിൽ ” ശ്രീനാരായണഗുരു- അയ്യങ്കാളി സനാതന ധർമ്മം ” എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരിന്നു അദ്ദേഹം. വേദങ്ങളിലും പുരാണങ്ങളിലും ഇതിഹാസങ്ങളിലും സമത്വം , സ്വാതന്ത്ര്യം, സഹോദര്യം എന്നീ വാക്കുകൾ കാണാൻ സാധിക്കില്ല. പേരിടുന്നതിൽ പോലും ജാതീയത പ്രകടമാക്കണമെന്നാണ് മനു സ്മൃതിയിലെ സനാതന ധർമ്മം പറയുന്നത്. ലിംഗപരമായ നീതിക്കും സനാതന ധർമ്മം എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ഗായത്രി ഹാളിൽ നടന്ന പരിപാടിയിൽ താലൂക്ക് പ്രസിഡണ്ട് രാജൻ നെല്ലായി അധ്യക്ഷത വഹിച്ചു. പി തങ്കം ടീച്ചർ, ഖാദർ പട്ടേപ്പാടം, വി എൻ കൃഷ്ണൻകുട്ടി, കെ ജി മോഹനൻ മാസ്റ്റർ , കെ ജി വിനി തുടങ്ങിയവർ സംസാരിച്ചു. മുൻ എംഎൽഎ പ്രൊഫ കെ യു അരുണൻ , അശോകൻ ചരുവിൽ തുടങ്ങിയവർ പങ്കെടുത്തു