ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ ; നവീകരിച്ച ലോഗോ പ്രകാശനം ചെയ്തു.
ഇരിങ്ങാലക്കുട : പുതുതലമുറ സംവിധായകരുടെ ചിത്രങ്ങളുമായി ആറാമത് ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേള. ചലച്ചിത്ര അക്കാദമി, തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രമേള എന്നിവയുടെ സഹകരണത്തോടെ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 8 മുതൽ 14 വരെ ഇരിങ്ങാലക്കുട മാസ് മൂവീസിലും ഓർമ്മ ഹാളിലുമായി 29-മത് കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ശ്രദ്ധ നേടിയതടക്കം 21 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇരിങ്ങാലക്കുട അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ നവീകരിച്ച ലോഗോവിൻ്റെ പ്രകാശനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. ഫിലിം സൊസൈറ്റി പ്രസിഡണ്ട് മനീഷ് അരീക്കാട്ട് അധ്യക്ഷത വഹിച്ചു. എസ് എൻ ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ സി കെ രവി മുഖ്യാതിഥി ആയിരുന്നു. സൊസൈറ്റി രക്ഷാധികാരി പി കെ ഭരതൻമാസ്റ്റർ, സെക്രട്ടറി നവീൻ ഭഗീരഥൻ, ട്രഷറർ ടി ജി സച്ചിത്ത് , വൈസ്- പ്രസിഡണ്ട് ടി ജി സിബിൻ, ജോയിൻ്റ് സെക്രട്ടറി ജോസ് മാമ്പിള്ളി , മുൻ നഗരസഭ സെക്രട്ടറി ഒ എൻ അജിത്കുമാർ , സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എം എസ് ദാസൻ, രാധാകൃഷ്ണൻ വെട്ടത്ത്, എം ആർ സനോജ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.