ലഹരി ഉപയോഗം തടഞ്ഞ കാറ്ററിംഗ് ജീവനക്കാരനെ ആക്രമിച്ച ആളൂർ സ്വദേശിയായ പ്രതി പിടിയിൽ

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിന് കാറ്ററിംഗ് ജീവനക്കാരനെ അക്രമിച്ച ആളൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ .

ഇരിങ്ങാലക്കുട : ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് തടഞ്ഞതിന് പുന്നേലിപ്പടിയിൽ വെച്ച് കയ്പമംഗലം സ്വദേശിയായ ജുബിനെ (41 വയസ്സ്) ഗുരുതരമായി പരിക്കേൽപ്പിച്ച ആളൂർ വെള്ളാഞ്ചിറ ഇല്ലത്തുപറമ്പിൽ വീട്ടിൽ മുഹമ്മദ് ഷഹിനെ (18 വയസ് ) അറസ്റ്റ് ചെയ്തു.

ഫെബ്രുവരി 18-ാം തിയ്യതി വൈകീട്ട് 6 മണിക്കായിരുന്നു സംഭവം. ജുബിൻ ജീവനക്കാരനായുള്ള പുന്നേലിപ്പിടിയിലുള്ള കാറ്ററിംഗ് യൂണിറ്റിലേക്ക് അഞ്ച് പേർ അതിക്രമിച്ച് കടന്ന് ജുബിനെ അക്രമിക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ ഷഹിനെ ആളൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പോലീസ് സംഘത്തിൽ ആളൂർ പോലീസ് സ്റ്റേഷൻ, ഇന്‍സ്പെക്ടര്‍, ബിനീഷ്.കെ.എം, സബ് ഇൻസ്പെക്ടർ രാധാകൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ, ബാബു.ടി ആർ , സിവിൽ പോലീസ് ഓഫീസർമാരായ അനീഷ്, ആഷിക് എന്നിവരും ഉണ്ടായിരുന്നു.

Please follow and like us: