കനേഡിയൻ ചിത്രം ” മാറ്റ് ആൻ്റ് മാര ” നാളെ വൈകീട്ട് 6 ന് ഇരിങ്ങാലക്കുട ഓർമ്മ ഹാളിൽ
ഇരിങ്ങാലക്കുട : 2024 ലെ ടൊറന്റോ അന്തർദേശീയ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച കനേഡിയൻ ചിത്രം ” മാറ്റ് ആൻ്റ് മാര ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 21 ന് സ്ക്രീൻ ചെയ്യുന്നു. വിവാഹിതയും സർവകലാശാല അധ്യാപികയായ മാര തൻ്റെ പഴയ സുഹൃത്തും എഴുത്തുകാരനുമായ മാറ്റിനെ ദീർഘകാലത്തിന് ശേഷം കണ്ടുമുട്ടുന്നതിൽ നിന്നാണ് 80 മിനിറ്റുള്ള ചിത്രം ആരംഭിക്കുന്നത്. പ്രദർശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6 ന് .