ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൻ്റെ പ്രവർത്തനം തകർച്ചയിലേക്ക് കേരള കോൺഗ്രസ്സ്; അധികൃതരുടെ അവഗണനയിൽ പ്രതിഷേധിച്ച് ധർണ്ണ

ഇരിങ്ങാലക്കുട കെഎസ്ആർടിസി സെൻ്ററിൻ്റെ പ്രവർത്തനം തകർച്ചയിലേക്കെന്ന് കേരള കോൺഗ്രസ്‌ ; അധികൃതരുടെ അവഗണയിൽ പ്രതിഷേധിച്ച് ധർണ്ണ

ഇരിങ്ങാലക്കുട : യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ എം. എൽ. എ യായിരുന്ന തോമസ് ഉണ്ണിയാടന്റെ ശ്രമഫലമായി 2014-2015 ലെ ബജറ്റിൽ പ്രഖ്യാപിച്ചതും അന്നത്തെ ഗതാഗതവകുപ്പ് മന്ത്രി പൊതുസമ്മേളനത്തിൽ അറിയിക്കുകയും ചെയ്ത ഇരിങ്ങാലക്കുട കെഎസ്ആർടിസി സബ്ബ് ഡിപ്പോയുടെ പ്രവർത്തനം തകർച്ചയിലേക്കെന്ന് കേരളകോൺഗ്രസ്സ് .

ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സി സ്റ്റേഷനോടുള്ള സംസ്ഥാന സർക്കാരിന്റെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും അവഗണനക്കെതിരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ്ണയിലാണ് കേരളകോൺഗ്രസ്‌ വിമർശനം ഉന്നയിച്ചത്. 2016 മാർച്ച് 1 ന് ഗുരുവായൂർ ഇൻസ്‌പെക്ടർ ആയിരുന്ന പോൾ മെല്ലിറ്റിനെ എടിഒ ആയി പ്രമോഷൻ നൽകി ഇരിങ്ങാലക്കുട സബ്ബ് ഡിപ്പോയിലേക്ക് നിയമിച്ച് സബ്ബ് ഡിപ്പോയെ പ്രാബല്യത്തിൽ ആക്കിയതും ഇരിങ്ങാലക്കുട കെ. എസ്. ആർ. ടി. സിയുടെ ഉയർച്ചക്ക് വേണ്ടിയായിരുന്നുവെന്ന് ഇടതുപക്ഷ എം. എൽ. എമാരും ഇടതുപക്ഷ മന്ത്രിസഭയും തിരിച്ചറിയണമെന്ന് കേരള കോൺഗ്രസ്സ് ചൂണ്ടിക്കാട്ടി.

കേരള കോൺഗ്രസ്‌ ഇരിങ്ങാലക്കുട മുനിസിപ്പൽ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ പി. ടി. ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ്‌ റോക്കി ആളൂക്കാരൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ സേതുമാധവൻ, സിജോയ് തോമസ്,നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌മാരായ സതീഷ്. കെ, എ. ഡി. ഫ്രാൻസിസ്,മണ്ഡലം ഭാരവാഹികളായ ലാസർ കോച്ചേരി, എം. എസ്. ശ്രീധരൻ മുതിരപറമ്പിൽ, ലാലു വിൻസെന്റ്, ലിംസി ഡാർവിൻ, റാണി കൃഷ്ണൻ, ലില്ലി തോമസ്, ആർതർ വിൻസെന്റ്, വിവേക് വിൻസെന്റ്, ദീപക് അയ്യൻചിറ, രഞ്ജോ. കെ. ജെ, ജോയൽ ജോയ്, യോഹന്നാൻ കോമ്പാറക്കാരൻ, നോഹ് എന്നിവർ പ്രസംഗിച്ചു.

Please follow and like us: