അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക്

അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക് .

ഇരിങ്ങാലക്കുട : അവിട്ടത്തൂർ ഹോളി ഫാമിലി എൽ പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളിലേക്ക്. ഫെബ്രുവരി 21, 22 തീയതികളിലായി നടക്കുന്ന ആഘോഷ പരിപാടികൾ 21 ന് വൈകീട്ട് 4. 30 ന് രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടക സമിതി ചെയർമാനും മുരിയാട് പഞ്ചായത്ത് പ്രസിഡണ്ടുമായ ജോസ് ജെ ചിറ്റിലപ്പിള്ളി, പ്രധാന അധ്യാപിക സിസ്റ്റർ ജെസ്സീന എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. യോഗത്തിൽ സംഗീത സംവിധായകൻ ഔസേപ്പച്ചൻ മുഖ്യാതിഥിയായി പങ്കെടുക്കും. 22 ന് വൈകീട്ട് 5 ന് ചേരുന്ന പൊതുസമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഉദ്ഘാടനം ചെയ്യും. തുടർന്ന് പൂർവ വിദ്യാർത്ഥികളുടെ കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറും. സംഘാടക സമിതി ട്രഷറർ ബാബു കോലങ്കണ്ണി, പ്രോഗ്രാം കൺവീനർ ശിവകുമാർ ടി, പിടിഎ പ്രസിഡന്റ് പ്രസാദ് എൻ എസ് , ഒഎസ്എ പ്രസിഡണ്ട് സജു കുറിയേടത്ത് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: