ഫുട്ബോൾ കളിക്കുന്നതിനിടയിൽ ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ കുഴഞ്ഞ് വീണ് മരിച്ചു.
- ഇരിങ്ങാലക്കുട:ഫുട്ബോള്‍ കളിച്ചുകൊണ്ടിരിക്കെ ഫയര്‍ ഓഫീസര്‍ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫയര്‍ ആൻ്റ് റെസ്ക്യു ഓഫീസര്‍ കയ്പമംഗലം കാഞ്ഞിരപ്പറമ്പില്‍ ബാബുരാജിൻ്റെ മകൻ കെവിനാണ് (33)മരിച്ചത്. വൈകീട്ട് ആറരയോടെ ഇരിങ്ങാലക്കുട ഫയര്‍ സ്റ്റേഷനിലെ ഫുട്ബാള്‍ കോര്‍ട്ടില്‍ വെച്ചാണ് സംഭവം. കളിക്കിടെ കുഴഞ്ഞുവീണ കെവിന് ഉടന്‍ തന്നെ ഫസ്റ്റ് എയ്ഡ് നല്കിയ ശേഷം ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ശ്രീദേവിയാണ് അമ്മ . നിത ഭാര്യയും നിവേക് മകനുമാണ്.