വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഇരിങ്ങാലക്കുട നഗരസഭ ഓഫീസിന് മുന്നിൽ വ്യാപാരികളുടെ ധർണ്ണ.
ഇരിങ്ങാലക്കുട : വർധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കുക, മാലിന്യങ്ങളുടെ തോത് അനുസരിച്ച് ഹരിതകർമ്മസേനയുടെ ഫീസ് ക്രമീകരിക്കുക, ലൈസൻസ് പുതുക്കാനുള്ള അനാവശ്യ നിബന്ധനകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നഗരസഭ ഓഫീസിന് മുന്നിൽ വ്യാപാരികളുടെ ധർണ്ണ. വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ ധർണ്ണ സമിതി ജില്ലാ സെക്രട്ടറി എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. ടി വി ആൻ്റോ, വി കെ അനിൽകുമാർ, പി വി നോബിൾ, ഷാജി ജോസ്, കെ ആർ ബൈജു, മണി മേനോൻ, ഡീൻ ഷഹീദ് , ലിഷോയ് ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.