ചോളവുമായി വന്ന ലോറി ചരിഞ്ഞു; അപകടഭീതി ഒഴിവാക്കാൻ ഗതാഗതം നിയന്ത്രിച്ച് പോലീസ്

ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡിൽ വീണു; ഗതാഗതം നിയന്ത്രിച്ച് പോലീസ് .

ഇരിങ്ങാലക്കുട : ചാലക്കുടിയിൽ നിന്നും ചോളവുമായി വന്ന ലോറി ചരിഞ്ഞ് ചോളം റോഡിൽ വീണു. രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. ചാലക്കുടിയിലെ എഫ്സിഐ ഗോഡൗണിൽ നിന്നും ഇരിങ്ങാലക്കുട കെ എസ്ഇ കമ്പനിയിലേക്ക് ചോളവുമായി എത്തിയ ലോറിയാണ് ചരിഞ്ഞത്. ചരിഞ്ഞുള്ള യാത്രയും ചോളം ചാക്കുകളിൽ നിന്നും വീഴുന്നതും കണ്ട വഴിയാത്രക്കാർ നൽകിയ മുന്നറിയിപ്പിനെ തുടർന്ന് ഡ്രൈവർ ഠാണാവിൽ മെറീന ആശുപത്രിക്ക് സമീപത്തായി വണ്ടി ഡ്രൈവർ ചാലക്കുടി സ്വദേശി തണ്ടേക്കാട്ട് ഔസേപ്പ് പറഞ്ഞു. നിറുത്തുകയായിരുന്നു. അപകടഭീതിയെ തുടർന്ന് സി ഐ അനീഷ് കരീമിൻ്റെ നേത്യത്വത്തിൽ പോലീസ് ചാലക്കുടി വഴി വരുന്ന വാഹനങ്ങൾ പുത്തൻവെട്ടുവഴി തിരിച്ച് വിട്ടു. 220 ചാക്കുകളിലായി പത്ത് ടൺ ചോളമാണ് വണ്ടിയിൽ ഉണ്ടായിരുന്നത്. വിവരമറിയച്ചതിനെ തുടർന്ന് കെ എസ് ഇ കമ്പനിയിൽ നിന്നും എത്തിയ മറ്റൊരു ലോറിയിലേക്ക് ചോളത്തിൻ്റെ ചാക്കുകൾ മാറ്റുകയായിരുന്നു. അമിതഭാരവുമായി ചരിഞ്ഞുള്ള ലോറികളുടെ യാത്ര സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാർ പറഞ്ഞു. ഉച്ചയോടെയാണ് കമ്പനിയിൽ നിന്നും എത്തിയ ലോറിയിലേക്ക് ചാക്കുകൾ കയറ്റുന്ന പണി പൂർത്തീകരിച്ചത്.

Please follow and like us: