എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവത്തിന് ഫെബ്രുവരി 14 ന് കൊടിയേറ്റും.
ഇരിങ്ങാലക്കുട : എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിലെ തിരുവുൽസവം ഫെബ്രുവരി 14 മുതൽ 21 വരെ ആഘോഷിക്കും. 14 ന് രാത്രി 8 നും 8.30 നും മധ്യേ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര ഉൽസവത്തിന് കൊടിയേറ്റുമെന്ന് സമാജം ഭരണ സമിതി പ്രസിഡണ്ട് എടച്ചാലി പീതാംബരൻ, സെക്രട്ടറി മുരളി മണക്കാട്ടുപടി എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾ , കൊടിപ്പുറത്ത് വിളക്ക്, നാടകം, തിരുവുൽവ ദിനമായ 20 ന് രാവിലെ 8.30 ന് എഴുന്നള്ളിപ്പ്, 11.50 മുതൽ 2.10 വരെ കാവടി വരവ്, 3 മണി മുതൽ പ്രാദേശിക പൂരം വരവ്, 5 മുതൽ , രാത്രി 12.35 മുതൽ ഭസ്മ കാവടി വരവ്, 21 ന് രാവിലെ 8 ന് ആറാട്ട് എഴുന്നള്ളിപ്പ് എന്നിവയാണ് പ്രധാന പരിപാടികൾ. വൈസ് പ്രസിഡന്റ് മനോജ് മൂക്കുപറമ്പിൽ, ജോയിൻ്റ് സെക്രട്ടറി കെ ആർ ഉദയകുമാർ, ഭരണ സമിതി അംഗം ഗോപാലകൃഷ്ണൻ അണക്കത്തിപറമ്പിൽ എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.