എസ് എൻ ബി എസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവത്തിന് കൊടിയേറ്റി.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ് എൻ ബി എസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂര മഹോൽസവത്തിന് കൊടിയേറ്റി. വൈകീട്ട് 7 നും 7. 48 നും മധ്യേ സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ സാന്നിധ്യത്തിൽ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ കൊടിയേറ്റ കർമ്മം നിർവ്വഹിച്ചു. സമാജം ഭരണസമിതി അംഗങ്ങൾ, ഭക്തജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ഫെബ്രുവരി 10 മുതൽ 17 വരെയാണ് കാവടി പൂര മഹോൽസവം