ബൈപ്പാസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കുട്ടംകുളം മതിൽ നിർമ്മാണം ആരംഭിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി യുടെ പ്രതിഷേധസമരം

ബൈപാസ് റോഡ് സഞ്ചാരയോഗ്യമാക്കണമെന്നും കുട്ടംകുളം മതിൽ നിർമ്മാണം ഉടൻ ആ രംഭിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം.

 

ഇരിങ്ങാലക്കുട :ബൈപാസ് റോഡ് സഞ്ചാരയോഗ്യമാക്കുക,കുട്ടംകുളം മതിൽ ഉടൻ പണി ആരംഭിക്കുക, ഹൈക്കോടതിയിൽ കള്ള സത്യവാങ്ങ്മൂലം നൽകി പൂട്ടിച്ച ഈവനിംഗ് മാർക്കറ്റ് തുറക്കുക, ഗവ: ആയുർവ്വേദ ആശുപത്രി വിപുലീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ബിജെപി ഇരിങ്ങാലക്കുട

മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സമരം. ആൽത്തറയ്ക്കൽ നടന്ന സമരം മുൻ ജില്ലാ കമ്മറ്റിയംഗം കെ പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അധ്യക്ഷത വഹിച്ചു.

ബിജെപി നേതാക്കളായ കൃപേഷ് ചെമ്മണ്ട, സന്തോഷ് ചെറാക്കുളം,ഷൈജു കുറ്റിക്കാട്ട്, കവിതാ ബിജു,സന്തോഷ് ബോബൻ, വി സി രമേഷ്, വിൻസെൻ്റ് ചിറ്റിലപ്പിള്ളി,എന്നിവർ സംസാരിച്ചു.

രാജൻ കുഴുപ്പുള്ളി, രമേഷ് അയ്യർ,

അമ്പിളി ജയൻ,സുചിത ഷിനോബ്,ലീന ഗിരീഷ്,

ടി ഡി സത്യദേവ്, ലിഷോൺ ജോസ്,അജയൻ തറയിൽ,വി ജി,ഗോപാലകൃഷ്ണൻ, മായ അജയൻ,സരിത സുഭാഷ്, വിജയകുമാരി അനിലൻ, മനു മഹാദേവ്,സൂരജ് കടുങ്ങാടൻ, ബാബുരാജ് എന്നിവർ നേതൃത്വം നൽകി.

Please follow and like us: