സ്വകാര്യ ബസ് ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗവും; ദൃശ്യങ്ങൾ വൈറൽ; മൂർക്കനാട് സ്വദേശിയായ ഡ്രൈവർക്കെതിരെ കേസ്സെടുത്തു

വണ്ടി ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗവും; ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ; ഡ്രൈവർക്ക് എതിരെ കേസെടുത്തു; ലൈസൻസ് റദ്ദാക്കാനും നടപടികളെന്ന് പോലീസ്.

ഇരിങ്ങാലക്കുട : മൊബൈൽ കാഴ്ചകളിൽ രസിച്ച് വണ്ടി ഓടിച്ച സ്വകാര്യ ബസ്സ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ സർവീസ് നടത്തുന്ന ആകാശ് എന്ന സ്വകാര്യ ബസിലെ ഡ്രൈവർ മൂർക്കനാട് കുറുപ്പത്ത് വീട്ടിൽ രാധാകൃഷ്ണൻ (54 വയസ്സ്) നെതിരെയാണ് നടപടി. യാത്രയ്ക്കിടെ ഡ്രൈവർ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ട യാത്രക്കാരിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. ദ്യശ്യങ്ങൾ വൈറൽ ആയതോടെ പോലീസ് നടപടിയുമായി എത്തി. ഡ്രൈവറുടെ ലൈസൻസ് റദാക്കുന്നതിനും മറ്റുമുള്ള നടപടികൾക്കുമായി മോട്ടോർ വാഹനവകുപ്പിന് കൈമാറിയതായി പോലീസ് അറിയിച്ചു.

Please follow and like us: