എസ്എൻബിഎസ് സമാജം വക ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടി പൂരമഹോൽസവത്തിന് ഫെബ്രുവരി 10 ന് കൊടിയേറ്റും.
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട എസ്എൻബിഎസ് സമാജം വക ശ്രീവിശ്വനാഥപുരം ക്ഷേത്രത്തിലെ കാവടിപൂരമഹോൽസവം ഫെബ്രുവരി 10 മുതൽ 17 വരെ ആഘോഷിക്കും. 10 ന് വൈകീട്ട് 7 നും 7. 48 നും മധ്യേ പറവൂർ ബ്രഹ്മശ്രീ രാകേഷ് തന്ത്രികൾ മഹോൽസവത്തിന് കൊടിയേറ്റുമെന്ന് സമാജം പ്രസിഡണ്ട് കിഷോർകുമാർ നടുവളപ്പിൽ, സെക്രട്ടറി വിശ്വംഭരൻ മുക്കുളം എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾ, കാവടി വരവ്, അന്നദാനം, കാഴ്ചശീവേലിപൂരം എഴുന്നെള്ളിപ്പ് , പാണ്ടിമേളം, വർണ്ണമഴ, പള്ളിവേട്ട എഴുന്നള്ളിപ്പ്, നാടൻപാട്ട്, കുച്ചിപ്പുടി, മോഹിനിയാട്ടം , ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ. കാവടി പൂര മഹോൽസവത്തിൻ്റെ ഭാഗമായുള്ള നാടകോൽസവത്തിൽ എസ്എൻവൈ എസിൻ്റെ നേതൃത്വത്തിൽ ആറ് പ്രമുഖ നാടകങ്ങളുടെ അവതരണവും ഉൽസവദിനങ്ങളിൽ നടക്കുമെന്ന് പ്രസിഡണ്ട് പ്രസൂൺ പ്രവീൺ ചെറാക്കുളം, സെക്രട്ടറി അനീഷ് കെ യു എന്നിവർ അറിയിച്ചു. സമാജം ട്രഷറർ വേണു തോട്ടുങ്ങൽ, വൈസ് പ്രസിഡന്റ് ഷിജിൻ തവരങ്ങാട്ടിൽ, ജോ സെക്രട്ടറി ദിനേഷ്കുമാർ എളന്തോളി, ക്ഷേത്രം മേൽശാന്തി മണി ശാന്തി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.