ഓപ്പറേഷൻ കാപ്പ തുടരുന്നു ;കുപ്രസിദ്ധ മയക്കുമരുന്ന് ഗുണ്ട കരുവന്നൂർ സ്വദേശി ഷമീർ അറസ്റ്റിൽ
ഇരിങ്ങാലക്കുട :തൃശൂർ ജില്ലയിലെ കുപ്രസിദ്ധ മയക്കുമരുന്ന് കുറ്റവാളി കരുവന്നൂർ സ്വദേശി നെടുപുരക്കൽ വീട്ടില് ഷമീറിനെ (40) കാപ്പ ചുമത്തി ജയിലിൽ അടച്ചു. 2010 ൽ ചേർപ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, 2012, 2014 വർഷങ്ങളിൽ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ പരിധിയിൽ കഞ്ചാവ് വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സുകളിലും, 2023 ൽ വലപ്പാട് പോലീസ് സ്റ്റേഷൻ പരിധിയിൽ 13 ഗ്രാം എംഡിഎംഎ വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും, 2024 ൽ മണ്ണുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ 95 ഗ്രാം എംഡിഎംഎ വിൽപ്പനക്കായി കൈവശം സൂക്ഷിച്ച കേസ്സിലും ഉൾ പ്പെടെ ഒൻപതോളം കേസ്സുകളിൽ പ്രതിയാണ്. മണ്ണുത്തി കേസ്സിൽ ജാമ്യത്തിൽ തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐഎഎസ് ന്റെ ശുപാർശയിൽ തൃശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് ആണ് ആറ് മാസത്തേക്ക് തടങ്കലിലാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട പോലീസ് ഇൻസ്പെക്ടർ അനീഷ് കരീം, സബ്ബ് ഇൻസ്പെക്ടർ ക്ലീറ്റസ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ വിജയകുമാർ എന്നിവർ കാപ്പ ചുമത്തുന്നതിലും, അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു.