വാഹനാപകടത്തെ തുടർന്ന് ചികിൽസിലായിരുന്ന കരാഞ്ചിറ സ്വദേശിയായ യുവാവ് മരിച്ചു.
ഇരിങ്ങാലക്കുട : വാഹനാപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കരാഞ്ചിറ പുലക്കുടിയിൽ ജോയ് മകൻ ജിതിൻ (30) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി കാട്ടൂർ ഗവ. ആശുപത്രി റോഡിൽ വച്ച് ജിതിൻ ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചായിരുന്നു അപകടം. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു .കഴിഞ്ഞ ദിവസം രാത്രിയാണ് മരണം സംഭവിച്ചത്. അവിവാഹിതനാണ്. ലീനയാണ് അമ്മ . സജിൽ സഹോദരനാണ്. സംസ്കാരം നടത്തി.