വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് കരുവന്നൂർ സ്വദേശിയായ ഗ്യഹനാഥൻ മരിച്ചു

വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു.

 

ഇരിങ്ങാലക്കുട : വല്ലക്കുന്നിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കരുവന്നൂർ സ്വദേശിയായ ഗൃഹനാഥൻ മരിച്ചു. കരുവന്നൂർ മംഗലൻ വീട്ടിൽ വർഗ്ഗീസ് മകൻ സജിത്ത് (58) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെ ആയിരുന്നു അപകടം. കല്ലേറ്റുംകരയിൽ ഫ്രൂട്ട്സ് കട നടത്തുന്ന സജിത്ത് കട പൂട്ടി സ്കൂട്ടറിൽ മടങ്ങുമ്പോൾ എതിരെ നിന്നും വന്ന ബുളളറ്റിൽ ഇടിച്ചായിരുന്നു അപകടം. ഉടനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോവിഡ് കാലത്ത് ഗൾഫിൽ നിന്നും മടങ്ങിയ സജിത്ത് കല്ലേറ്റുംകരയിൽ കട നടത്തി വരികയായിരുന്നു. ഫിലോമിനയാണ് അമ്മ. റാണിയാണ് ഭാര്യ. മേഘ, എൽമ എന്നിവർ മക്കളും ആൽവിൻ മരുമകനുമാണ്.സംസ്കാരം ഇന്ന് വൈകീട്ട് 4.30 ന് കരുവന്നൂർ സെൻ്റ് മേരീസ് പള്ളിയിൽ .

Please follow and like us: