റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ നടപടിക്കെതിരെ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും
ഇരിങ്ങാലക്കുട : റേഷൻ കടകളിൽ ഭക്ഷ്യധാന്യങ്ങൾ ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ട സർക്കാർ നടപടിക്കെതിരെ ഇരിങ്ങാലക്കുട, കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്താൽ മാർച്ചും ധർണ്ണയും. രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ ധർണ്ണ ഡിസിസി സെക്രട്ടറി ആൻ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സതീഷ് സതീഷ് വിമലൻ,കാട്ടൂർ കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഷാറ്റോ കുര്യൻ,ടിവി ചാർലി, ഷാജു എം ആർ , സനൽ കല്ലൂക്കാരൻ ,അബ്ദുൽ ഹഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു .