മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പൊറത്തിശ്ശേരി സ്വദേശി ടി സി ബിജു ചുമതലയേറ്റു.
ഇരിങ്ങാലക്കുട : മലബാർ ദേവസ്വം ബോർഡ് കമ്മീഷണറായി പൊറത്തിശ്ശേരി സ്വദേശി ടി സി ബിജു ചുമതലയേറ്റു. ഗുരുവായൂർ ദേവസ്വം ഇൻസ്പെക്ടർ, ഓഡിറ്റ് ഇൻസ്പെക്ടർ, മലപ്പുറം അസിസ്റ്റൻ്റ് കമ്മീഷണർ, കോഴിക്കോട് ഡെപ്യൂട്ടി കമ്മീഷണർ തുടങ്ങിയ തസ്തികകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കാടാമ്പുഴ, മമ്മിയൂർ ഉൾപ്പെടെ പതിനഞ്ചോളം ക്ഷേത്രങ്ങളിലെ എക്സിക്യൂട്ടീവ് ഓഫീസർ ആയിരുന്നു. ഹിന്ദുമത ധർമ്മസ്ഥാപന ( ഭരണ) വകുപ്പിൽ 2000 ലാണ് നിയമിതനായത്. കാലിക്കറ്റ് സർവകലാശാല, കുസാറ്റ് എന്നിവടങ്ങളിൽ നിന്നുമായി എംഎസ് സി ( മാത്ത്സ് ) , എംബിഎ , ബി എഡ് , എൽഎൽബി എന്നീ ബിരുദങ്ങൾ നേടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിൽ നിന്നും വിരമിച്ച പൊറത്തിശ്ശേരി തോണിപ്പറമ്പിൽ ചന്ദ്രശേഖരൻ്റെയും അധ്യാപികയായ ലീലയുടെയും മകനാണ്. എം മഞ്ജുഷ ഭാര്യയും ബിടെക് വിദ്യാർഥിനിയായ ശ്രീലക്ഷ്മി മകളുമാണ്.