എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം; തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിലെ റോഡ് നിർമ്മാണ പ്രവ്യത്തികളെ ചൊല്ലി യോഗത്തിൽ വീണ്ടും വിമർശനം.
ഇരിങ്ങാലക്കുട : എടതിരിഞ്ഞി വില്ലേജിലെ ഭൂമിയുടെ ന്യായവില വിഷയം പരിഹരിക്കാൻ സർക്കാരിൻ്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം . ഇതുമായി ബന്ധപ്പെട്ട നടത്തിയ അദാലത്ത് പ്രഹസനമാണെന്നും വില്ലേജിലെ 3500 ഓളം ഭൂവുടമകളിൽ നാനൂറോളം പേർ മാത്രമാണ് അപേക്ഷ നൽകിയിട്ടുള്ളതെന്നും ന്യായവില നിർണ്ണയിച്ചതിലുള്ള തെറ്റ് തിരുത്തികൊണ്ട് മന്ത്രിസഭ തലത്തിൽ തീരുമാനം ഉണ്ടാകണമെന്നും വിഷയം അവതരിപ്പിച്ച കോൺഗ്രസ്സ് പ്രതിനിധി ആൻ്റോ പെരുമ്പിള്ളി യോഗത്തിൽ ആവശ്യപ്പെട്ടു.
തൃശ്ശൂർ – കൊടുങ്ങല്ലൂർ റൂട്ടിൽ നടക്കുന്ന റോഡ് നവീകരണ പ്രവൃത്തികളുടെ പേരിൽ യാത്രക്കാർക്ക് ഉണ്ടാകുന്ന യാതന യോഗത്തിൽ വീണ്ടും ചർച്ചാവിഷയമായി. വിഷയത്തിൻ്റെ പേരിൽ സ്വകാര്യ ബസ്സുകൾ മിന്നൽ പണിമുടക്കിലാണെന്നും ഗതാഗത നിയന്ത്രണങ്ങൾ ഉറപ്പുവരുത്താൻ പോലീസും സൈൻ ബോർഡുകളും ഇല്ലാത്ത അവസ്ഥയാണെന്നും ഇതുമായി ബന്ധപ്പെട്ട് പ്രാദേശികതലത്തിൽ യോഗം വിളിക്കണമെന്ന നിർദ്ദേശം നടപ്പിലാക്കിയില്ലെന്നും അഭിപ്രായം ഉയർന്നു. ഗതാഗത നിയന്ത്രണങ്ങൾ ഉറപ്പുവരുത്തുന്നതിൽ കെ എസ്ടിപി ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് പറഞ്ഞു.
റേഷൻകടകളിൽ റേഷൻ സാധനങ്ങൾ ഒരു ദിവസത്തിനുള്ളിൽ എത്തുമെന്നും ജനുവരിയിലെ അരി വിതരണം ഫെബ്രുവരി 4 വരെ നീട്ടിയിട്ടുണ്ടെന്നും ബന്ധപെട്ട ഉദ്യോഗസ്ഥർ അറിയിച്ചു.
കാട്ടൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ വ്യവസായ സ്ഥാപനങ്ങൾക്കെതിരായ പരാതി പൂർണ്ണമായും തെളിയക്കപ്പെട്ടിട്ടില്ലെന്നും എന്നാൽ മൂന്ന് വാർഡുകളിലുളള പ്രശ്ന ബാധിതർക്ക് കുടിവെള്ളം എത്തിക്കാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പഞ്ചായത്ത് കുമാരി ടി വി ലത അറിയിച്ചു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ട ഷീലോഡ്ജിൻ്റെ ടെണ്ടർ നടപടികൾ പൂർത്തികരിച്ചിട്ടുണ്ടെന്ന് യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ അറിയിച്ചു. ജനറൽ ആശുപത്രിയിൽ എംഎൽഎ ഫണ്ടിൽ നിന്നുള്ള 25 ലക്ഷം രൂപ ചിലവഴിച്ച് ലഭ്യമാക്കുന്ന ആംബുലൻസിനുള്ള പർച്ചേയ്സ് ഓർഡർ നൽകിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ ശിവദാസ് അറിയിച്ചു.
യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത