പതിന്നാല് വർഷങ്ങൾക്ക് ശേഷം സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ; ” പച്ച ” പ്രകാശനം ചെയ്തു
ഇരിങ്ങാലക്കുട : താലൂക്കിൻ്റെ ചരിത്രവും ജീവനക്കാരുടെ രചനകളുമായി പതിന്നാല് വർഷങ്ങൾക്ക് ശേഷം സുവനീറുമായി മുകുന്ദപുരം താലൂക്ക് ജീവനക്കാരുടെ കൂട്ടായ്മ . ” പച്ച ” എന്ന പേരിൽ ടീം മുകുന്ദപുരം പ്രസിദ്ധീകരിച്ച സുവനീർ റവന്യു മന്ത്രി അഡ്വ. കെ.രാജൻ പ്രകാശനം ചെയ്തു . തൃശൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് വി എസ് പ്രിൻസ്, ജില്ലാ പഞ്ചായത്ത് മെമ്പർ ഷീല അജയഘോഷ് , സുവനീർ
ചീഫ് എഡിറ്റർ പ്രസീത ഗോപിനാഥ്, എഡിറ്റർ അഖിൽ.എം.എ ,അലക്സ് ജോസ് കവലക്കാട്ട് എന്നിവർ പങ്കെടുത്തു. സുവനീറിൻ്റെ മുഖചിത്രവും രചനകൾക്ക് ആവശ്യമായ ചിത്രങ്ങളുമെല്ലാം ജീവനക്കാരുടെ തന്നെ സൃഷ്ടികളാണ്.