ഗാന്ധി രക്തസാക്ഷി ദിനത്തിൽ ” ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം ‘ എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് പ്രവർത്തകർ

ഗാന്ധി രക്തസാക്ഷി ദിനത്തിൽ ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് പ്രവർത്തകർ.

ഇരിങ്ങാലക്കുട: ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം എന്ന മുദ്രാവാക്യമുയർത്തി എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പൊതുസമ്മേളനം സംഘടിപ്പിച്ചു. സിപി ഐ സംസ്ഥാന കൗൺസിൽ അംഗം കെ.പി സന്ദീപ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് മണ്ഡലം പ്രസിഡണ്ട് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി, അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, ജില്ലാ കൗൺസിൽ അംഗം അനിതാ രാധാകൃഷ്ണൻ, എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.എസ് ശ്യാംകുമാർ, ഗിൽഡ പ്രേമൻ, എഐഎസ്എഫ് ജില്ലാ ജോ:സെക്രട്ടറി മിഥുൻ പോട്ടക്കാരൻ എന്നിവർ സംസാരിച്ചു. എഐവൈഎഫ് മണ്ഡലം സെക്രട്ടറി ടി.വി വിബിൻ സ്വാഗതവു ജില്ലാ കമ്മിറ്റി അംഗം പി.എസ് ശ്യാംകുമാർ നന്ദിയും പറഞ്ഞു.

Please follow and like us: