വല്ലക്കുന്നിൽ വർഷങ്ങളായി വാടക നൽകാതെ പ്രവർത്തിച്ചിരുന്ന വാടകമുറികൾ കോടതി ഉത്തരവിനെ തുടർന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി

വല്ലക്കുന്നിൽ വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി.

ഇരിങ്ങാലക്കുട : വർഷങ്ങളായി വാടക നൽകാതെ പ്രവർത്തനം തുടർന്നിരുന്ന കെട്ടിടമുറികൾ കോടതി ഉത്തരവിനെ തുടർന്ന് ആമീൻമാരുടെ നേതൃത്വത്തിൽ പിടിച്ചെടുത്ത് ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. വല്ലക്കുന്ന് സെൻ്ററിന് അടുത്തുള്ള പൊട്ടത്തുപറമ്പിൽ പോളി ഭാര്യ സിസിലി, മക്കളായ സംഗീത, കവിത എന്നിവരിൽ നിന്നും എഴ് വർഷം മുമ്പ് ഫർണീച്ചർ വ്യാപാരത്തിനായി വെള്ളിക്കുളങ്ങര സ്വദേശി ജിൻ്റോ ജോൺ മൂന്ന് മുറികൾ വാടകയ്ക്ക് എടുത്തിരുന്നു. ആദ്യത്തെ അഞ്ച് മാസത്തിന് ശേഷം വാടക കൊടുക്കാനോ മുറികൾ ഒഴിയാനോ ഒഴിയാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് കെട്ടിട ഉടമസ്ഥർ കോടതിയെ സമീപിച്ചത്. ഇതിനകം വാടക ബാക്കി പതിനൊന്ന് ലക്ഷം രൂപയായി ഉയർന്നിരുന്നു. മുറികൾ ഒഴിയാൻ ഇരിങ്ങാലക്കുട മുൻസിഫ് കോടതി മൂന്ന് വർഷം മുമ്പ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെ വാടകക്കാരൻ മേൽക്കോടതികളെ സമീപിച്ചെങ്കിലും ഹർജികൾ തള്ളുകയായിരുന്നു. കെട്ടിട മുറികൾ ഒഴിയാൻ 2024 നവംബറിൽ ഹൈക്കോടതി ഉത്തരവ് ആയി. ചൊവ്വാഴ്ച ഉച്ചയോടെ കോടതി ആമീൻമാരുടെ നേതൃത്വത്തിൽ മുറികളുടെ പൂട്ട് പൊളിച്ച് ഉടമസ്ഥന് കൈമാറുകയായിരുന്നു. തുടർന്ന് കോടതി നടപടി ചെണ്ട കൊട്ടി പരസ്യപ്പെടുത്തി. ആളൂർ പോലീസും സ്ഥലത്തുണ്ടായിരുന്നു.

Please follow and like us: