കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിലെ തിരുനാൾ ജനുവരി 25, 26, 27 തീയതികളിൽ
ഇരിങ്ങാലക്കുട : കല്ലേറ്റുംകര ഉണ്ണിമിശിഹാ ദേവാലയത്തിൽ ഉണ്ണിമിശിഹായുടെയും വിശുദ്ധ സെബസ്ത്യാനോസിൻ്റെയും വിശുദ്ധ കൊച്ചുത്രേസ്യയുടെയും സംയുക്തതിരുനാൾ ജനുവരി 25, 26 , 27 തീയതികളിൽ ആഘോഷിക്കും. 25 ന് രാത്രി 7.30 ന് തിരുനാളിൻ്റെ ഭാഗമായുള്ള ദീപാലങ്കാരത്തിൻ്റെ സ്വിച്ച് ഓൺ കർമ്മം ആളൂർ സിഐ ബിനീഷ് കെ എം നിർവഹിക്കുമെന്ന് വികാരി ഫാ സെബാസ്റ്റ്യൻ പഞ്ഞിക്കാരൻ, ജനറൽ കൺവീനർ ലിൻസോ മൂർക്കനാട്ടുകാരൻ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. തിരുനാൾ ദിനമായ രാവിലെ 6 നും 8 നും വിശുദ്ധ കുർബാന, 10 ന് ഫാ മെജിൻ കല്ലേലിയുടെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന , ഉച്ചയ്ക്ക് 3 ന് തിരുനാൾ പ്രദക്ഷിണം, 7 ന് ലൈറ്റ് ആൻ്റ് സൗണ്ട് ഷോ എന്നിവയാണ് പ്രധാന പരിപാടികൾ. അസി. വികാരി ഫാ ഓസ്റ്റിൻ പാറയ്ക്കൽ, ട്രസ്റ്റിമാരായ ബേബി വിതയത്തിൽ, ജോസഫ് കണ്ണംകുന്നി എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു