വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കിഴുത്താണി സ്വദേശിയായ പ്രതി പിടിയിൽ

വിസ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന കിഴുത്താണി സ്വദേശിയായ പ്രതി പിടിയിൽ

 

ഇരിങ്ങാലക്കുട: അഗ്‌നീറ എന്ന സ്ഥാപനം വഴി വിദേശരാജ്യങ്ങളിൽ ജോലിക്ക് വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി ഒളിവിൽ കഴിഞ്ഞിരുന്ന കിഴുത്താണി ചെമ്പിപ്പറമ്പിൽ സുനിൽകുമാർ (53 വയസ്സ്) ആണ് ഇരിങ്ങാലക്കുട പോലീസിന്റെ പിടിയിലായത്. ഉദ്യോഗാർത്ഥികളിൽ നിന്ന് ഹംഗറി ,യുകെ പോലുള്ള രാജ്യങ്ങളിൽ പാക്കിംഗ് ജോലികൾക്ക് വിസ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് സുനിൽകുമാറും ഭാര്യ നിഷാ സുനിൽകുമാറും ചേർന്ന് തട്ടിപ്പ് നടത്തിയത്. ഒളിവിൽ പോയ പ്രതിയെ തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി കെ.ജി സുരേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണസംഘമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ ഇൻസ്പെക്ടർ അനിഷ് കരീം,എസ് ഐ മാരായ ക്ലീറ്റസ്, ശ്രീധരൻ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ അമ്പാടൻ, വിജോഷ്, സതീഷ് അവിട്ടത്തൂർ , അഭിലാഷ് സി എം എന്നിവർ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Please follow and like us: