മുനയം പാലത്തിൻ്റെ നിർമ്മാണം ആവശ്യപ്പെട്ട് താത്കാലികബണ്ടിൽ കേരളകോൺഗ്രസ്സ് നേതാക്കളുടെ നിൽപ്പ് സമരം

മുനയം പാലത്തിൻ്റെ നിർമ്മാണം ആവശ്യപ്പെട്ട് താത്കാലിക ബണ്ടിൽ കേരള കോൺഗ്രസ്സ് നേതാക്കളുടെ നിൽപ്പ് സമരം

ഇരിങ്ങാലക്കുട: മുനയത്ത് റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി നേതാക്കളുടെ നേതൃത്വത്തിൽ മുനയത്തെ താത്കാലിക ബണ്ടിൽ നിൽപ്പ് സമരം. പാലം നിർമാണത്തിന് ആവശ്യമായ ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിക്കുകയും ടെണ്ടർ നടപടി പൂർത്തീകരിക്കുകയും ചെയ്തിട്ട് എട്ടു വർഷത്തിലധികമായിട്ടും ബണ്ട് നിർമിക്കാതെ വർഷം തോറും താത്കാലിക ബണ്ട് നിർമാണം മാത്രാണ് നടക്കുന്നത്. പദ്ധതിയുടെ പൂർത്തീകരണം

ആവശ്യപ്പെട്ട് കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി തുടർച്ചയായി നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭ പരിപാടികളുടെ രണ്ടാം ഘട്ടമായാണ് നിൽപ്പ് സമരം സംഘടിപ്പിച്ചത്.

കാട്ടൂർ – താന്യം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മുനയം ബണ്ട് കം ബ്രിഡ്ജ് നിർമ്മിക്കുന്നത് വരെ കേരള കോൺഗ്രസ് സമരം നടത്തുമെന്ന് നിൽപ്പ് സമരം ഉദ്‌ഘാടനം ചെയ്ത് ഡെപ്യൂട്ടി ചെയർമാൻ തോമസ് ഉണ്ണിയാടൻ പറഞ്ഞു. പ്രസിഡന്റ് അഷറഫ് പാലിയത്താഴത്ത് അധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടറി മിനി മോഹൻദാസ്, നിയോജക മണ്ഡലം പ്രസിഡന്റ് റോക്കി ആളൂക്കാരൻ, വൈസ് പ്രസിഡന്റ് കെ.സതീഷ്, മണ്ഡലം ഭാരവാഹികളായ എഡ്വേർഡ് ആന്റണി, ലിജോ ചാലിശ്ശേരി, അശോകൻ ഷാരടി, സി.ബി.മുജീബ് റഹ്‌മാൻ എന്നിവർ പ്രസംഗിച്ചു.

Please follow and like us: