ജയചന്ദ്രനെ അനുസ്മരിച്ച് ഇരിങ്ങാലക്കുട പൗരാവലി; വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഭാവം അനുകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് ഔസേപ്പച്ചൻ

ജയചന്ദ്രനെ അനുസ്മരിച്ച് ഇരിങ്ങാലക്കുട പൗരാവലി; വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഭാവം അനുകരിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ലെന്ന് സംഗീത സംവിധായകൻ ഔസേപ്പച്ചൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ സർഗ്ഗജീവിതത്തെ അടയാളപ്പെടുത്തുകയും പാട്ടിൻ്റെ പാലാഴി തീർക്കുകയും ചെയ്ത ഭാവഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് ഇരിങ്ങാലക്കുടയുടെ പൗരാവലി. ക്രൈസ്റ്റ് കോളേജിലെ ഫാ തെക്കൻ ഹാളിൽ നടന്ന സർവകക്ഷി അനുശോചനയോഗം സംഗീത സംവിധായകൻ ഔസേപ്പച്ചൻ ഉദ്ഘാടനം ചെയ്തു. പാട്ടിന് വേണ്ടി മാത്രം ജീവിച്ച വ്യക്തിയായിരുന്നു ജയചന്ദ്രനെന്ന് ഔസേപ്പച്ചൻ പറഞ്ഞു. വാക്കുകൾക്കും അക്ഷരങ്ങൾക്കും ജയചന്ദ്രൻ നൽകിയ ഭാവം അനുകരിക്കാൻ ഇത് വരെ ആർക്കും കഴിഞ്ഞിട്ടില്ല. സംഗീതത്തിനെക്കാൾ ഭാവത്തിനാണ് ജയചന്ദ്രൻ പ്രാധാന്യം നൽകിയത്. ഹൃദയത്തിൽ നിന്നാണ് അദ്ദേഹം പാടിയത്. ജോൺസനും താനുമൊക്കെ സംഗീത സംവിധായകരായതിന് പിന്നിൽ ജയചന്ദ്രൻ്റെ ഇടപെടലുകൾ ആയിരുന്നുവെന്നും ഔസേപ്പച്ചൻ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു അധ്യക്ഷത വഹിച്ചു. ഖാദർ പട്ടേപ്പാടം അനുശോചനപ്രമേയം അവതരിപ്പിച്ചു. പി കെ ഭരതൻ മാസ്റ്റർ, എം പി ജാക്സൻ, ഡോ സി കെ രവി , രേണു രാമനാഥ്, ഫാ ജോയ് പീണിക്കപ്പറമ്പിൽ, സി കെ ഗോപി, പ്രേംലാൽ , ആനന്ദ് മധുസൂദനൻ, തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് സ്വാഗതം പറഞ്ഞു.

Please follow and like us: