കാറളത്ത് പാറക്കടവിൻ്റെ പുനർനിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി; ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പുനർനിർമ്മിച്ചത് 16 ലക്ഷം രൂപ ചിലവഴിച്ച്

കാറളത്ത് പാറക്കടവിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി; പുനർനിർമ്മിച്ചത് ജില്ലാ പഞ്ചായത്തിൻ്റെ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചിലവഴിച്ച് .

ഇരിങ്ങാലക്കുട : കാറളം പഞ്ചായത്തിൽ വാർഡ് രണ്ടിൽ ആലുക്കക്കടവ് പ്രദേശത്ത് കരുവന്നൂർ പുഴയോട് ചേർന്നുള്ള പാറക്കടവിൻ്റെ പുനർനിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ജില്ലാ പഞ്ചായത്തിന്റെ 2023-24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 16 ലക്ഷം രൂപ ചിലവഴിച്ചാണ് കടവ് പുനർനിർമ്മിച്ചത്. പുനർനിർമാണം നടത്തിയ പാറക്കടവ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ വി. എസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാറളം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സുനിൽ മാലാന്ത്ര, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ,

ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ മോഹനൻ വലിയാട്ടിൽ, കാറളം പഞ്ചായത്ത്‌

സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാർ, അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്നു. അസിസ്റ്റന്റ് എഞ്ചിനീയർ ശുഭ പി വി റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ഷീല അജയഘോഷ് സ്വാഗതവും

പഞ്ചായത്ത്‌ സെക്രട്ടറി കെ കെ ഗ്രേസി നന്ദിയും പറഞ്ഞു

Please follow and like us: