കവർച്ച കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിൽ അടച്ചു; മതിലകം സ്വദേശിയായ പ്രതിയുടെ പേരിൽ 11 കേസുകൾ

കവര്‍ച്ച കേസ്സിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു; മതിലകം സ്വദേശിയായ പ്രതിയുടെ പേരിൽ പതിനൊന്ന് കേസുകൾ

 

ഇരിങ്ങാലക്കുട : ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയും, കവര്‍ച്ചാ കേസ്സിലെ പ്രതിയുമായ മതിലകം പൊന്നാംപടി കോളനി സ്വദേശി വട്ടപ്പറമ്പില്‍ വീട്ടില്‍ അലി അഷ്ക്കറിനെയാണ് (26 വയസ്സ്) കാപ്പ ചുമത്തി ജയിലിലടച്ചത്. ഹണി ട്രാപ്പില്‍പ്പെടുത്തി പൂങ്കുന്നം സ്വദേശിയെ തട്ടി കൊണ്ട് പോയി കവര്‍ച്ച നടത്തിയ കേസ്സിലെ പ്രധാന പ്രതിയാണ്. ഈ കേസ്സില്‍ ജാമ്യത്തില്‍ ഇറങ്ങുവാന്‍ ഇരിക്കെയാണ് കാപ്പ ചുമത്തിയത്. കവര്‍ച്ചാ കേസ്സിലെ പ്രതികളായ കൈപ്പമംഗലം തിണ്ടിക്കല്‍ ഹസീബ്, മതിലകം സ്വദേശി ഊളക്കല്‍ സിദ്ദിക്ക് എന്നിവരെ മുന്‍ ദിവസങ്ങളില്‍ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. 2022 ല്‍ വാടാനപ്പിളളിയില്‍ അടയ്ക്കാ കടയില്‍ നിന്നും 115 കിലോ അടക്ക മോഷണം നടത്തിയ കേസ്സിലും, 2022ല്‍ ചാലക്കുടിയില്‍ ബൈക്ക് മോഷണം ചെയ്ത കേസ്സിലും, 2023ല്‍ തൃശൂര്‍ ശക്തന്‍ നഗറില്‍ വെച്ച് മധ്യവയസ്ക്കനെ ആക്രമിച്ച് 2 പവന്റെ സ്വർണ്ണാഭരണം കവര്‍ച്ച് ചെയ്ത കേസ്സിലും, 2019, 2020, 2021 വര്‍ഷങ്ങളില്‍ മതിലകം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതക ശ്രമം നടത്തിയ കേസ്സിലെ പ്രതിയും, 2021ല്‍ വാടാനപ്പിളളി പോലീസ് സ്റ്റേഷൻ

പരിധിയില്‍ നടന്ന പോക്സോ കേസ്സിലും പ്രതിയുമാണ്. ഇയാളുടെ പേരില്‍ നിലവില്‍ 11 ഓളം കേസ്സുകള്‍ ഉണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാരർ ഐപിഎസിൻ്റെ ശുപാര്‍ശയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐഎഎസ് ആണ് തടങ്കല്‍ ഉത്തരവ് പുറപ്പെടുവിച്ചത്. മതിലകം പോലീസ് ഇന്‍സ്പെക്ടര്‍ എം കെ ഷാജി, സബ്ബ് ഇന്‍സ്പെക്ടര്‍ രമ്യാ കാര്‍ത്തികേയന്‍, എഎസ്ഐ മാരായ വിന്‍സി, തോമസ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിലും പ്രധാന പങ്ക് വഹിച്ചു

Please follow and like us: