കരുവന്നൂരിൽ കുടിവെള്ളപദ്ധതിക്ക് വേണ്ടി പൊളിച്ച റോഡുകളുടെ അറ്റകുറ്റ പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ

കരുവന്നൂരിൽ കുടിവെള്ളപദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ

ഇരിങ്ങാലക്കുട: കുടിവെള്ള പദ്ധതിക്ക് വേണ്ടി ഭാഗികമായി പൊളിച്ച റോഡുകളുടെ അറ്റകുറ്റപ്പണികൾ നീളുന്നതിൽ പ്രതിഷേധവുമായി കോൺഗ്രസ്സ് പ്രവർത്തകർ. പൈപ്പിടുന്നതിന് പൊളിച്ച റോഡിനോട് ചേർന്ന് മണ്ണ് കൂട്ടിയിട്ടതു മൂലം ഉണ്ടായ രൂക്ഷമായ പൊടിശല്യം സമീപവാസികൾക്ക് വീടുകളിൽ താമസിക്കുന്നതിനും സ്കൂളിലേക്ക് പോകുന്ന കുട്ടികൾക്ക് സുരക്ഷിതമായി നടന്നു പോകുന്നതിനും തടസ്സമായി മാറിയിരിക്കുകയാണെന്നും പ്രശ്നം പരിഹരിക്കുന്നതിന് അധികൃതർ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും കോൺഗ്രസ്സ് പ്രവർത്തകർ ആവശ്യപ്പെട്ടു. പ പൊറത്തിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ വാട്ടർ അതോറിറ്റിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധസംഗമം ഡിസിസി സെക്രട്ടറി സതീഷ് വിമലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് പി കെ ഭാസി, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ജോബി തെക്കൂടൻ ,സെക്രട്ടറിമാരായ കെ.സി.ജെയിംസ്, കെ.കെ.അബ്ദുള്ളക്കുട്ടി, ടി എ പോൾ, പി.എ.ഷഹീർ, പി.ബി.സത്യൻ ടി.ചന്ദ്രശേഖരൻ, കെ.ശിവരാമൻ നായർ ,കെ .ബി.ശ്രീധരൻ, അബ്ദുൾ ബഷീർ,സന്തോഷ് വില്ലടം, എ.കെ.വർഗീസ്, അഖിൽ കാഞ്ഞാണിക്കാരൻ, എൻ.കെ.ഗണേശ്, സി ജി ജോസഫ്, പി.ഐ.രാജൻ എന്നിവർ സംസാരിച്ചു.

Please follow and like us: