വിസ തട്ടിപ്പ് ; പുത്തൻചിറ സ്വദേശിനിയായ യുവതിയും സുഹൃത്തും അറസ്റ്റിൽ; കവർന്നത് 22 ലക്ഷത്തോളം രൂപയെന്ന് പോലീസ്
ഇരിങ്ങാലക്കുട : ആളൂർ സ്വദേശിയായ യുവാവിന് യു.കെ യിലേക്ക് തൊഴിൽ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസ്സിൽ രണ്ടു പേർ അറസ്റ്റിലായി.
പുത്തൻചിറ സ്വദേശിനി പൂതോളിപറമ്പിൽ നിമ്മി (34 വയസ്സ്), സുഹൃത്ത് പത്തനാപുരം സ്വദേശി അധികാരത്ത് വീട്ടിൽ അഖിൽ (34 വയസ്സ്) എന്നിവരെയാണ് റൂറൽ എസ്.പി. ബി. കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ.ജി.സുരേഷും ഇൻസ്പെക്ടർ കെ.എം.ബിനീഷും സംഘവും മാളയിൽ നിന്നും പിടികൂടിയത്. പരാതിക്കാരനായ സജിത്തിനും രണ്ടും സുഹൃത്തുക്കൾക്കും വേണ്ടി വിസ തരാമെന്നു പറഞ്ഞ് മൊത്തം ഇരുപത്തി രണ്ടു ലക്ഷത്തോളം രൂപ ഇവർ കൈപറ്റിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.ആളൂർ എസ്.ഐ. കെ.എസ്.സുബിന്ദ്, ഉദ്യോഗസ്ഥരായ ബിജുജോസഫ്. എ.എസ്.ഐ ടി.ആർ.രജീഷ്, ഇ.പി.മിനി, ഇ.എസ്.ജീവൻ, പി.ടി.ദിപീഷ് ,
കെ.എസ്.ഉമേഷ്, കെ.കെ.ജിബിൻ, ഹോം ഗാർഡ് ഏലിയാസ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
.