നഗ്ന ചിത്രങ്ങളും വീഡിയോയും കാണിച്ച് വീട്ടമ്മയെ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ഒരു ലക്ഷം രൂപ കവരുകയും ചെയ്ത കേസ്സിൽ കാട്ടൂർ സ്വദേശിയായ പ്രതി അറസ്റ്റിൽ
ഇരിങ്ങാലക്കുട : നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണി പ്പെടുത്തി വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ കാട്ടൂർ തൊപ്പിത്തറ പോക്കാക്കില്ലത്ത് വീട്ടിൽ ആസിഖ് എന്ന സുധീറിനെ (39 വയസ്സ്) കാട്ടൂർ പോലീസ് അറസ്റ്റ് ചെയ്തു. വീട്ടമ്മയുടെ ജീവിത സാഹചര്യം മുതലെടുത്ത് സഹായിക്കാനെന്ന വ്യാജേന ഇവരുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയും ഇവരുടെ വീഡിയോകളും ഫോട്ടോകളും എടുക്കുകയും പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കുകയും പീഡിപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. നാട്ടിൽ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ കാട്ടൂർ സി ഐ ഇ ആർ ബൈജുവിൻ്റെ നേതൃത്വത്തിൽ മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നും കഴിഞ്ഞ ദിവസം രാത്രി പിടികൂടുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ രമേഷ്, അസി സബ് ഇൻസ്പെക്ടർ മിനി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ധനേഷ് സി ജി, ഷൗക്കർ എന്നിവരും ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.