സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് തിളക്കമാർന്ന നേട്ടം; മൽസരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് ; ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ഗോത്രകലകളിലും എ ഗ്രേഡ്

സംസ്ഥാന സ്കൂൾ കലോൽസവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സ്കൂളിന് തിളക്കമാർന്ന നേട്ടം. ; മൽസരിച്ച മുഴുവൻ ഇനങ്ങളിലും എ ഗ്രേഡ് ; ഹയർ സെക്കൻഡറി വിഭാഗത്തിൽ മൂന്ന് ഗോത്രകലകളിലും എ ഗ്രേഡ്

 

ഇരിങ്ങാലക്കുട : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എടതിരിഞ്ഞി എച്ച്ഡിപി സമാജം ഹയർ സെക്കൻഡറി സ്കൂളിന് തിളക്കമാർന്ന നേട്ടം. മൽസരിച്ച എട്ട് ഇനങ്ങളിലും എ ഗ്രേഡ് നേടി ജില്ലയിലെ സ്കൂളുകളിൽ സാന്നിധ്യം തെളിയിക്കാൻ ഗ്രാമീണ മേഖലയിൽ നിന്നുള്ള സ്കൂളിന് കഴിഞ്ഞു. ഹൈസ്കൂൾ വിഭാഗം മൽസരത്തിൽ പൂരക്കളി, പണിയ നൃത്തം, വീണ എന്നിവയിലാണ് എ ഗ്രേഡ് നേട്ടം. ഹയർസെക്കണ്ടറിയിൽ പളിയ നൃത്തം, പണിയ നൃത്തം, മല പുലയാട്ടം, ചവിട്ട് നാടകം, ചാക്യാർകൂത്ത് എന്നീ ഇനങ്ങളിലാണ് എ ഗ്രേഡ് നേടി എടതിരിഞ്ഞി എച്ച്ഡിപി സംസ്ഥാന തലത്തിൽ സാന്നിധ്യമറിയിച്ചത്. ഈ വർഷം കലോൽസവ ഇനങ്ങളിൽ ചേർക്കപ്പെട്ട ഗോത്രകലകളായ പണിയ നൃത്തം, മലപുലയാട്ടം, പളിയനൃത്തം എന്നിവയിൽ കരുത്ത് തെളിയിക്കാൻ എച്ച്ഡിപി ക്ക് കഴിഞ്ഞു. 1008 പോയിൻ്റ് നേടി തൃശ്ശൂർ ജില്ല സംസ്ഥാന കലോൽസവത്തിൽ ജേതാക്കൾ ആയപ്പോൾ നാല്പത് പോയിൻ്റ് നൽകി വിജയത്തിൽ നിർണ്ണായകമാകാനും സ്കൂളിന് കഴിഞ്ഞു.

Please follow and like us: