കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവേഴ്സ് ചർച്ചിലെ ശതോത്തരജൂബിലി സമാപന പരിപാടികളും അമ്പ് പെരുന്നാളും ജനുവരി 10 മുതൽ 13 വരെ

കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ചർച്ച് ശതോത്തരജൂബിലി സമാപനാഘോഷങ്ങളും അമ്പുപെരുന്നാളും ജനുവരി 10, 11, 12, 13 തീയതികളിൽ .

ഇരിങ്ങാലക്കുട : കരാഞ്ചിറ സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ദൈവാലയത്തിലെ അമ്പു പെരുന്നാളും ശതോത്തര സുവർണ്ണജൂബിലി സമാപനാഘോഷങ്ങളും ജനുവരി 10 , 11 , 12 , 13 തീയതികളിലായി നടക്കും. 10 ന് വൈകീട്ട് തിരുപ്പട്ടം സ്വീകരിച്ച വൈദികർ അർപ്പിക്കുന്ന കുർബാന, വർണ്ണമഴ, പ്രവാസി സംഗമം, 11 ന് അമ്പെഴുന്നെള്ളിപ്പ്, 12 ന് രാവിലെ 10 ന് ശതോത്തര സുവർണ്ണ ജൂബിലി കൃതജ്ഞത ബലി, വൈകീട്ട് പ്രദക്ഷിണം, തുടർന്ന് ആകാശവർണ്ണവിസ്മയങ്ങൾ, 13 ന് വൈകീട്ട് 5.30 ന് മെഗാ മാർഗം കളി, 6 ന് ശതോത്തര സുവർണ്ണ ജൂബിലി സമാപന സമ്മേളനം , 7 ന് മ്യൂസിക്കൽ ഷോ എന്നിവയാണ് പ്രധാന പരിപാടികളെന്ന് വികാരി ഫാ ജെയിംസ് പള്ളിപ്പാട്ട്, ജനറൽ കൺവീനർ ടോണി ജോൺ ആലപ്പാട്ട് എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, ഫാ ഡേവിസ് ചിറമ്മൽ, മാർ സ്റ്റീഫൻ ചിറപ്പണത്ത് തുടങ്ങിയവർ വിവിധ ദിവസങ്ങളിലെ ചടങ്ങുകളിൽ പങ്കെടുക്കും. കൈക്കാരൻമാരായ ബിജു ജോസ്, ജീസൻ വർഗ്ഗീസ്, തിരുനാൾ കൺവീനർ റാഫി കൊമ്പൻ, പബ്ലിസിറ്റി കൺവീനർ നെൽസൻ ഡേവിസ്, കമ്മിറ്റി അംഗം രഞ്ജിൽ തേക്കാനത്ത് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: