ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങളുമായി ക്രൈസ്റ്റ് കോളേജിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ ഒരുങ്ങുന്നു

ആധുനിക സാങ്കേതിക വിദ്യയുടെ പുത്തൻ ആശയങ്ങളുമായി ക്രൈസ്റ്റ് കോളേജിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ ഒരുങ്ങുന്നു..

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് കമ്പ്യൂട്ടർ സയൻസ് വകുപ്പിന്റെ നേതൃത്വത്തിൽ ജനുവരി 14 മുതൽ 17 വരെ ടെക്നിക്കൽ എക്സ്പോ സംഘടിപ്പിക്കുന്നു. സാങ്കേതികവിദ്യകളായ സൈബർ സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിർച്വൽ റിയാലിറ്റി, ഐഡിയത്തോൺ, ഹാക്കത്തോൺ , വർക്ക്ഷോപ്പുകൾ, ട്രഷർ ഹണ്ട് മൽസരം, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് സെഫൈറസ് എന്ന പേരിലുള്ള പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്ന് കോളേജ് പ്രിൻസിപ്പൽ ഫാ ജോളി ആൻഡ്രൂസ്, മാനേജർ ഫാ ജോയ് പീണിക്കപ്പറമ്പിൽ, വകുപ്പ് മേധാവി പ്രിയങ്ക കെ കെ എന്നിവർ പത്ര സമ്മേളനത്തിൽ അറിയിച്ചു. 14 ന് രാവിലെ 10 ന് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള വൈസ് ചാൻസലർ പ്രൊഫ വിൻസെൻ്റ് മാത്യു പരിപാടികൾ ഉദ്ഘാടനം ചെയ്യും. സ്റ്റാഫ് കോർഡിനേറ്റർമാരായ രശ്മി പി എം, വന്ദന ടി വി, സ്റ്റുഡൻ്റ് കോർഡിനേറ്റർമാരായ അരുൺകുമാർ, അശ്വിൻ ടി യു , ആയിഷ ഫിദ, അഖില മുരളി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Please follow and like us: