ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിന് കൊടിയേറ്റി

ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാളിന് കൊടിയേറ്റി; തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ .

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ് തോമസ് കത്തീഡ്രലിലെ തിരുനാളിന് വികാരി ഫാ ലാസ്സർ കുറ്റിക്കാടൻ കൊടിയേറ്റി. തിരുനാൾ ജനുവരി 11, 12, 13 തീയതികളിൽ ആഘോഷിക്കും.

ജനുവരി 8, 9 , 10 തീയതികളിൽ വൈകീട്ട് 5.30 ന് വിശുദ്ധ കുർബാന, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം , അമ്പ് തിരുനാൾ ദിനമായ 11 ന് വൈകീട്ട് രൂപം എഴുന്നള്ളിച്ച് വയ്ക്കൽ, രാത്രി 8 ന് മതസൗഹാർദ്ദ സമ്മേളനം , തിരുനാൾ ദിനമായ 12 ന് രാവിലെ 10. 30 ന് രൂപത ബിഷപ്പിൻ്റെ കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന,ഉച്ചകഴിഞ്ഞ് 3 ന് തിരുനാൾ പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ. 9 ന് വൈകീട്ട് ചെണ്ടമേളം, 10 ന് വൈകീട്ട് ഫ്യൂഷൻ മ്യൂസിക് ഷോ, 11 ന് 2 മുതൽ 5 മണി വരെ ബാൻ്റ് മേളം, 13 ന് രാത്രി ബാൻ്റ് വാദ്യമൽസരം എന്നീ പരിപാടികളും അരങ്ങേറും. അസി. വികാരിമാർ , കൈക്കാരൻമാർ, കൺവീനർമാർ, കമ്മിറ്റി അംഗങ്ങൾ , ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: