പൂമംഗലം ഗ്രാമപഞ്ചായത്തിൽ വാട്ടർ എ.ടി.എം ; സ്ഥാപിച്ചത് ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് ഫണ്ടുകളിൽ നിന്നുള്ള അഞ്ച് ലക്ഷത്തോളം രൂപ ചിലവഴിച്ച്
ഇരിങ്ങാലക്കുട : 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തും പൂമംഗലം ഗ്രാമപഞ്ചായത്തും സംയുക്തമായി 499990/- രൂപ അടങ്കലിൽ പൂമംഗലം ഗ്രാമപഞ്ചായത്തിലെ നെറ്റിയാട് സെൻ്ററിൽ ആധുനിക സജ്ജീകരണങ്ങളോട് കൂടി സ്ഥാപിച്ചിട്ടുളള വാട്ടർ എടിഎമ്മിൻ്റെ ഉദ്ഘാടനം വെളളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ് തമ്പി അദ്ധ്യക്ഷത വഹിച്ചു. വെളളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ് അമ്മനത്ത് ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്റ് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺപ്രസന്ന അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കവിത സുരേഷ്, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് ടി.എ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിനി ശ്രീകുമാർ, വാർഡ് മെമ്പർമാരായ ജയരാജ് കെ. എൻ, സന്ധ്യ വിജയൻ,ലത വിജയൻ, സുനിൽ കുമാർ പട്ടിലപുറം, പഞ്ചായത്ത് സെക്രട്ടറി പി വി ഷാബു തുടങ്ങിയവർ പങ്കെടുത്തു.