വാർഷിക പദ്ധതി ഭേദഗതിക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൻ്റെ അംഗീകാരം; റോഡ് നിർമ്മാണ പ്രവ്യത്തികൾ എറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യം തുടരുകയാണെന്നും വിഷയം ചർച്ച ചെയ്യാൻ പ്രത്യേക യോഗം വിളിക്കണമെന്നും പ്രതിപക്ഷം

വാർഷികപദ്ധതി ഭേദഗതിക്ക് ഇരിങ്ങാലക്കുട നഗരസഭ യോഗത്തിൻ്റെ അംഗീകാരം; നിർമ്മാണ പ്രവൃത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാകാത്ത സാഹചര്യം തുടരുകയാണെന്നും വിഷയം ചർച്ച ചെയ്യാൻ പ്രത്യേകയോഗം വിളിക്കണമെന്നും പ്രതിപക്ഷം.

ഇരിങ്ങാലക്കുട : 2024-25 വർഷത്തെ രണ്ടാമത്തെ വാർഷിക പദ്ധതി ഭേദഗതിക്ക് കൗൺസിൽ അംഗീകാരം. ഒരു കോടി എഴ് ലക്ഷം രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. റോഡ് നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുക വിനിയോഗിക്കുകയെന്നും തുക 41 വാർഡുകളിലേക്കും തുല്യമായി നൽകുംമെന്നും ചെയർപേഴ്സൺ അറിയിച്ചു.

നിർമ്മാണ പ്രവ്യത്തികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാത്ത സാഹചര്യം നഗരസഭയിൽ തുടരുകയാണെന്നും നഗരസഭ പരിധിയിലെ റോഡുകൾ തകർന്ന അവസ്ഥയിലാണെന്നും വിഷയം ചർച്ച ചെയ്യാൻ കരാറുകാരുടെ യോഗം വിളിക്കണമെന്നും കൗൺസിലർമാരെയും യോഗത്തിൽ പങ്കെടുപ്പിക്കണമെന്നും പ്രതിപക്ഷ കൗൺസിലർമാരായ സി സി ഷിബിൻ, ടി കെ ഷാജു, അൽഫോൺസ തോമസ്, സന്തോഷ് ബോബൻ എന്നിവർ ആവശ്യപ്പെട്ടു. കഴിഞ്ഞ ടേമിലും സമാനമായ സാഹചര്യം ഉണ്ടായിരുന്നുവെന്നും ക്വട്ടേഷൻ സമ്പ്രദായത്തിൽ എടുപ്പിക്കാമെന്നും ഇതിൻ്റെ നടപടിക്രമങ്ങൾ നടന്ന് വരികയാണെന്നും മാർച്ചിന് മുമ്പ് റോഡ് നിർമ്മാണപ്രവ്യത്തികൾ പൂർത്തികരിക്കാമെന്നും ചെയർ പേഴ്സൺ വിശദീകരിച്ചു. ഇത് സംബന്ധിച്ച് പാർലമെൻ്ററി പാർട്ടി ലീഡർമാരെയും ഉൾപ്പെടുത്തി സ്റ്റീയറിംഗ്

കമ്മിറ്റി വിളിക്കാമെന്നും ചെയർ പേഴ്സൺ അറിയിച്ചു.

മാലിന്യ കേന്ദ്രമായി മാറിക്കഴിഞ്ഞ പൊറത്തൂച്ചിറയിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് അഞ്ച് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഒരു സ്ഥാപനത്തിൽ നിന്നും പതിനായിരം രൂപ പിഴ ഈടാക്കിയതായും ഇത് സംബന്ധിച്ച അഡ്വ കെ ആർ വിജയയുടെ ചോദ്യത്തിന് മറുപടിയായി ചെയർപേഴ്സൻ അറിയിച്ചു. പട്ടണത്തിലെ ഹോട്ടലുകളിൽ നിന്നുള്ള മലിനജലം ജലാശയങ്ങളിൽ തളളുന്ന വ്യക്തിയെ കണ്ട് പിടിക്കേണ്ടതുണ്ടെന്ന് സി സി ഷിബിൻ ആവശ്യപ്പെട്ടു.

പെരുന്നാൾ, ഷഷ്ഠി ആഘോഷങ്ങൾക്ക് മുമ്പായി പരിസരത്തെ വാർഡുകളിൽ ഹരിത കർമ്മ സേനാംഗങ്ങൾ ചാക്കുകളിലായി വച്ചിരിക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ഭരണകക്ഷി അംഗം പി ടി ജോർജ്ജ് ആവശ്യപ്പെട്ടു. തകർന്ന് കിടക്കുന്ന പള്ളിക്കാട് റോഡിൻ്റെ അവസ്ഥ പ്രതിപക്ഷ കൗൺസിലർമാരായ സതി സുബ്രഹ്മണ്യൻ, സി എം സാനി എന്നിവർ യോഗത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി.

യോഗത്തിൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു.

Please follow and like us: