ഭക്തിനിർഭരമായ ചടങ്ങുകളോടെ മന്നം ജയന്തി ആഘോഷം

ഭക്തിനിർഭരമായ ചടങ്ങുകളോടെ 148-മത് മന്നം ജയന്തി ആഘോഷം .

ഇരിങ്ങാലക്കുട : ഭക്തിനിർഭരമായ ചടങ്ങുകളോടെ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകൻ സമുദായാചാര്യൻ മന്നത്തുപത്മനാഭൻെറ 148-മത് ജയന്തി ആഘോഷം .മുകുന്ദപുരം താലൂക്കിലെ വിവിധ കരയോഗങ്ങളിൽ രാവിലെ കരയോഗം പ്രസിഡന്റുമാർ പതാക ഉയർത്തി. വിവിധ കരയോഗങ്ങളിൽ പുഷ്പാർച്ചന, നാമജപം എന്നിവയും ഉണ്ടായിരുന്നു.

യൂണിയൻ ആസ്ഥാനത്ത് നടന്ന ചടങ്ങുകളുടെ ഉദ്ഘാടനം ചെയർമാൻ അഡ്വ. ഡി.ശങ്കരൻകുട്ടി നിർവ്വഹിച്ചു.

യൂണിയൻ സെക്രട്ടറി എസ് കൃഷ്ണകുമാർ, കമ്മിറ്റി അംഗങ്ങളായ രവി കണ്ണൂർ, വിജയൻ ചിറ്റേത്ത് , കെ. രാജഗോപാൽ തുടങ്ങിയവർ പങ്കെടുത്തു.

Please follow and like us: