തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേകമഹോൽസവത്തിന് ജനുവരി 6 ന് കൊടിയേറ്റും.
ഇരിങ്ങാലക്കുട : തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേകമഹോൽസവം ജനുവരി 6 മുതൽ 13 പുലർച്ചെ വരെ ആഘോഷിക്കും. 6 ന് വൈകീട്ട് 6. 40 നും 7.30 നും മധ്യേ ഉൽസവത്തിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് പരമേശ്വരൻനമ്പൂതിരി കൊടിയേറ്റുമെന്ന് എംപിപിബിപി സമാജം പ്രസിഡന്റ് എം സി പ്രസന്നകുമാർ, സെക്രട്ടറി എം ആർ അശോകൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ക്ഷേത്ര ചടങ്ങുകൾ, എഴ് ഗജവീരൻമാരൻമാർ അണി നിരക്കുന്ന കാഴ്ചശീവേലി, കാവടി വരവ്, അന്നദാനം, പകൽപ്പൂരം, കുടമാറ്റം, തായമ്പക, നൃത്ത സംഗീത നാടകം ബാലെ,ഭരതനാട്യം, ഗാനമേള, മെഗാതിരുവാതിര, കൈകൊട്ടികളി, മെഗാഷോ , നൃത്തസന്ധ്യ, ആനചമയ പ്രദർശനം, ആറാട്ട് എന്നിവയാണ് പ്രധാന പരിപാടികൾ. മേളത്തിന് ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ശിവദാസ് എന്നിവർ നേതൃത്വം നൽകും. 75 ഓളം കലാകാരൻമാർ മേളത്തിൽ പങ്കെടുക്കും. ട്രഷറർ വി എ വിനയൻ, വൈസ്-പ്രസിഡണ്ട് പി സി ബാലൻ, ജോ സെക്രട്ടറി എം എം ഭാഷ്യം എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.