ആറാട്ടുപ്പുഴ, പൊറത്തിശ്ശേരി, പുല്ലൂർ സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ നാട് കടത്തി

ആറാട്ടുപുഴ, പൊറത്തിശ്ശേരി , പുല്ലൂർ സ്വദേശികളായ കുപ്രസിദ്ധ ഗുണ്ടകളെ കാപ്പ ചുമത്തി നാടുകടത്തി

 

ഇരിങ്ങാലക്കുട :തൃശൂര്‍ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടകളായ ആറാട്ടുപുഴ പല്ലിശ്ശേരി സ്വദേശി അമ്പാടത്ത് വീട്ടില്‍ രജീഷ് (42 വയസ്സ്), പൊറത്തിശ്ശേരി പുത്തന്‍തോട് സ്വദേശി കുന്നമ്പത്ത് വീട്ടില്‍, അനൂപ് (28 വയസ്സ്),പുല്ലൂര്‍ സ്വദേശി കൊടിവളപ്പില്‍ വീട്ടില്‍ ഡാനിയല്‍ (26 വയസ്സ്) എന്നിവരെ കാപ്പ ചുമത്തി 6 മാസത്തേക്ക് നാടുകടത്തി.

രജീഷ് മൂന്ന് വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ അഞ്ചോളം കേസ്സുകളിലും, അനൂപ് വധശ്രമം, കഞ്ചാവ് വില്‍പ്പന, കവര്‍ച്ച തുടങ്ങി എഴോളം കേസ്സുകളിലും, ഡാനിയല്‍ നാല് വധശ്രമക്കേസ്സുകള്‍ ഉള്‍പ്പടെ ആറോളം കേസ്സുകളിലും പ്രതിയാണ്. തൃശ്ശൂര്‍ റൂറല്‍ ജില്ല പോലീസ് മേധാവി നല്കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ തൃശ്ശൂർ റേഞ്ച് ഡിഐജി ആണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിജയകുമാര്‍, ചേര്‍പ്പ് പോലീസ് ഇന്‍സ്പെക്ടര്‍ പ്രദീപ്, എഎസ്ഐ ജ്യോതിഷ് എന്നിവര്‍ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.

Please follow and like us: